ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും നടനുമായ ധർമ്മജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സഹപ്രവര്‍ത്തകരായ സിനിമ താരങ്ങൾ എത്തിത്തുടങ്ങി. ബാലുശ്ശേരി, ഉണ്ണികുളം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കുടുംബയോഗത്തിലാണ് സഹപ്രവര്‍ത്തകരായ സിനിമ-സീരിയല്‍ താരം നിര്‍മല്‍ പാലാഴി, ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി, ചാനല്‍ അവതാരക എലീന പടിക്കല്‍ എന്നിവര്‍ പങ്കെടുത്തത്.
നിര്‍മല്‍ പാലാഴി പുത്തൂര്‍വട്ടത്തെ യു.ഡി.എഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്തു. തലയാട്ട് നടന്ന കുടുംബയോഗം നടി സുരഭി ലക്ഷ്മിയും ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി, ഉണ്ണികുളം പഞ്ചായത്തുകളിലെ വിവിധ കുടുംബയോഗങ്ങളിലും സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടി പങ്കെടുത്തു.
വരും ദിവസങ്ങളില്‍ ധർമ്മജാനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടന്മാരായ ജയറാം, സലീംകുമാര്‍, രമേഷ് പിഷാരടി എന്നിവരും ബാലുശ്ശേരിയിലെത്തുന്നുണ്ട്.
Post Your Comments