Latest NewsIndiaNewsCrime

വഴക്കിനിടയിൽ ഭർത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി

ബേട്ടൂൽ: വഴക്കിനിടയിൽ ഭർത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. ഇന്നലെ മധ്യപ്രദേശിലെ ബേട്ടൂലിൽ ആണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. കവിത വൻശങ്കർ എന്ന സ്ത്രീക്കാണ് ആക്രമണത്തിൽ ദാരുണമായി പരിക്കേറ്റത്. ഇവരുടെ ഭർത്താവ് രാജു വൻശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.

കവിതയുടെ ഒരു കൈ പൂർണമായും മറ്റൊരു കൈയിലെ മൂന്ന് വിരലുകളും വെട്ടിമാറ്റി. ഇവരെ ആശുപത്രിയിലെത്തിച്ച് വെട്ടിമാറ്റിയ ഭാഗങ്ങൾ വീണ്ടും തുന്നിച്ചേർത്തെങ്കിലും ശരിയായി പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയുണ്ടായി. 17കാരിയായ മകളോടൊപ്പം ഉറങ്ങിക്കിടക്കവെയാണ് രാജു ഭാര്യയെ ആക്രമിച്ചത്. ഇരുവരും നിരന്തരമായി വഴക്കിടുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button