കുളത്തൂപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ യുവാവ് രണ്ടാം തവണയും പോലീസ് പിടിയിലായിരിക്കുന്നു. കുളത്തൂപ്പുഴ മഠത്തിക്കോണം അനീഷ് ഭവനില്‍ അജിത് (22) നെയാണ് കഴിഞ്ഞദിവസം കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയെ ഒരു വര്‍ഷം മുൻപ് ഇയ്യാൾ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിരുന്നു .ഈ സംഭവത്തെ തുടർന്നാണ് പ്രതിയെ പോക്സോ ചുമത്തി കുളത്തൂപ്പുഴ പോലീസ് പിടികൂടിയത് .
എന്നാൽ അതേസമയം പ്രതിയായ അജിത് മൂന്നുമാസം മുൻപ് ജ്യാമ്യത്തിലിയിറങ്ങിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസമാണ് പ്രതി വീണ്ടും ഇതേ പെണ്‍കുട്ടിയെ ആളില്ലാത്ത ബന്ധുവീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സമീപവാസികളായ നാട്ടുകാര്‍ നല്കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇയ്യാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments