തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന ഭയത്തിൽ സി.പി.ഐ. ബിജെപി എന്തെങ്കിലും നേട്ടമുണ്ടാക്കിയാല്‍ അതിന്റെ ഉത്തരവാദിത്തം യു.ഡി.എഫിനായിരിക്കുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. രാജ്യത്തിന്റെ ഫെഡറലിസം തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാറിനെതിരെ ഫലപ്രദമായി ഒന്നും ചെയ്യാനാവാത്ത രാഹുല്‍ ഗാന്ധിയും കേരളത്തിലെ യു.ഡി.എഫും ഫലത്തില്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ്ക്ലബിെന്റ ‘ജനശബ്ദം’ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജ.
Read Also: അവിഹിതബന്ധം ഇല്ലാത്ത എത്ര എംഎല്‍എ മാരുണ്ട്? വിവാദ പ്രസ്താവനയുമായി കര്‍ണാടക ആരോഗ്യമന്ത്രി
ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന പ്രധാന തെരഞ്ഞെടുപ്പാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്നത്. അസമില്‍ ബിജെപി അധികാരത്തില്‍നിന്ന് പുറത്താവുകയും മറ്റ് സംസ്ഥാനങ്ങളില്‍ നിലം തൊടാതിരിക്കുകയും ചെയ്യും. മോദി സര്‍ക്കാറിെന്റ വീഴ്ചയുടെ തുടക്കമാകും തെരഞ്ഞെടുപ്പ്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ എതിരാളികളെ കുടുക്കാനുള്ള ഉപകരണമാക്കുന്നത് ഗൗരവമാണ്. കേരളം ഇതിനെതിരെ ശക്തമായി നീങ്ങുന്നു. കേരളത്തില്‍ സാഹചര്യം എല്‍.ഡി.എഫിന് അനുകൂലമാണ്. യുഡിഎഫിന് കാഴ്ചപ്പാടോ പദ്ധതികളോ ഇല്ല. ശബരിമല ഒരു വിഷയമേ അല്ല. അത് കോടതിയുടെ പരിഗണനയിലാണ്. മതവും രാഷ്ട്രീയവും തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്ന അപകടകരമായ നീക്കമാണ് യു.ഡി.എഫും ബി.ജെ.പിയും ചെയ്യുന്നതെന്നും രാജ പറഞ്ഞു.
Post Your Comments