News

കേരള പൊലീസില്‍ ആര്‍ എസ് എസ് ഗ്രൂപ്പ്: ആനി രാജയെ ന്യായീകരിച്ച ഡി രാജയ്‌ക്കെതിരെ സി പി ഐയില്‍ വിമര്‍ശനം

ആനിരാജയുടെ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്സിക്യൂട്ടീവ് വിലയിരുത്തിയിരുന്നു.

തിരുവനന്തപുരം: സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയ്‌ക്കെതിരെ വിമർശനവുമായി സി പി ഐ രംഗത്ത്. കേരള പൊലീസില്‍ ആര്‍ എസ് എസ് ഗ്രൂപ്പെന്ന സി പി ഐ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജയുടെ പരസ്യ വിമര്‍ശനത്തെ ന്യായീകരിച്ചതിനെ തുടർന്നാണ് ഡി രാജയ്ക്ക് പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം. ആനിരാജയുടെ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്സിക്യൂട്ടീവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ന്യായീകരിച്ചതിനാണ് വിമര്‍ശനം.

Read Also: ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എന്ത് ചെയ്യണം, പുതുക്കേണ്ടത് എങ്ങനെ?: അറിയേണ്ടതെല്ലാം

‘രാജ്യത്ത് എവിടെ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാലും അത് വിമര്‍ശിക്കപ്പെടും. യു.പിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടണം. അതാണ് പാര്‍ട്ടി നിലപാടെന്നും പൊലീസ് ജനങ്ങളുടെ സുഹൃത്തുക്കളായിരിക്കണം’- രാജ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. അതേസമയം ആനി രാജയുടെ പരസ്യവിമര്‍ശനത്തെ തളളി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button