തെരുവ് വിളക്ക് കത്താത്തതില്‍ രോഷം പ്രകടിപ്പിച്ച കൗണ്‍സലര്‍ വ്യത്യസ്തമായ വാഗ്ദാനവുമായി രംഗത്ത്. സൗത്ത് ഡല്‍ഹിയിലെ നഗരസഭാ കൗണ്‍സിലര്‍ വേദ് പാലാണ് തെരുവു വിളക്കിനായി തന്റെ വൃക്ക വില്‍ക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി നഗരസഭാ മേയര്‍ക്ക് ഇദ്ദേഹം കത്തും നല്‍കി. ബിജെപി ഭരിക്കുന്ന സൗത്ത് ഡല്‍ഹിയിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് വേദ് പാല്‍.
തെരുവു വിളക്കുകള്‍ സ്ഥാപിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും അത് നടപ്പിലാക്കാത്തതിലുള്ള പ്രതിഷേധം കാരണമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ വൃക്കദാനം ചെയ്ത് കാശ് നല്‍കാമെന്നും ഇതുപയോഗിച്ച് സ്ട്രീറ്റ് ലൈറ്റ് സ്്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.
ഒന്നുകില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനുള്ള പണം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കുക, അല്ലെങ്കില്‍ ആര്‍ക്കാണോ വൃക്ക ആവശ്യമുള്ളത് അക്കാര്യം തന്നെ അറിയിക്കുക എന്നുമാണ് വേദ്പാല്‍ കത്തില്‍ പറയുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറാണെന്നാണ് വേദ്പാലിന്റെ ആരോപണം.
Post Your Comments