ന്യൂഡല്‍ഹി : പോലീസിന്റെയും കലക്ടറുടെയും കോളറില്‍ കയറിപ്പിടിക്കുകയാണ് നല്ല രാഷ്ട്രീയക്കാരനാകാനുള്ള ആദ്യ വഴിയെന്ന് കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് വ്യവസായ വകുപ്പ് മന്ത്രിയുമായ കവാസി ലഖ്മ. സുക്മ ജില്ലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് മന്ത്രിയെ സ്‌കൂളിലേക്ക് ക്ഷണിച്ചത്. വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ വേദിയില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി എങ്ങിനെ നല്ല രാഷ്ട്രീയക്കാരനാകാം എന്ന് ചോദിക്കുകയായിരുന്നു.
എസ്പിയുടേയൊ, കലക്ടറുടെയോ കോളറില്‍ കയറിപ്പിടിച്ചാല്‍ നല്ല രാഷ്ട്രീയക്കാരനാകാം എന്നായിരുന്നു മന്ത്രി മറുപടി നല്‍കിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. പിന്നാലെ വിശദീകരണവുമായി മന്ത്രിയും രംഗത്തെത്തി. തന്റെ പ്രസ്താവന വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് മന്ത്രി ആരോപിച്ചു. കോളറില്‍ കയറിപ്പിടിച്ചാല്‍ നല്ല രാഷ്ട്രീയക്കരാനാകാം എന്ന് താന്‍ പറഞ്ഞിട്ടില്ല. വിദ്യാര്‍തഥികളോട് നന്നായി പഠിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്.
നന്നായി പഠിക്കുകയും സാമൂഹ്യവിഷയങ്ങളില്‍ ഇടപെടുകയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്താല്‍ മാത്രമേ നല്ല രാഷ്ട്രീയക്കാരനാകാന്‍ കഴിയൂ എന്നാണ് താന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞതെന്നും മന്ത്രി ചുവടുമാറ്റി.
#WATCH Sukma: Chhattisgarh Minister Kawasi Lakhma says, “A student asked me ”you have become a big leader. How did you do that? What should I do?’ I told him grab the Collector and SP by their collars, then you will become a leader.” (05.09.2019) pic.twitter.com/lVLr1oCKTZ
— ANI (@ANI) September 10, 2019
Post Your Comments