Latest NewsKeralaNews

എന്ത് ചെയ്യുമ്പോഴും വോട്ട് വോട്ട് എന്ന ശൈലിയും കാഴ്ച്ചപ്പാടുമാണ് പ്രതിപക്ഷ നേതാവിന് : ബിനോയ് വിശ്വം

എല്‍ഡിഎഫ് സര്‍വ്വേകള്‍ക്ക് പിറകെ പോകുന്ന മുന്നണിയല്ല

തിരുവനന്തപുരം : എന്ത് ചെയ്യുമ്പോഴും വോട്ട് വോട്ട് എന്ന ശൈലിയും കാഴ്ച്ചപ്പാടുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെന്ന് ബിനോയ് വിശ്വം എംപി. പഴയ അമ്മായിയമ്മയുടെ മാനസികാവസ്ഥയാണ് കോണ്‍ഗ്രസിനെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ശൈലി മാറ്റണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

മകനെ കൊന്ന് മരുമകളുടെ കണ്ണീര് കാണാന്‍ കൊതിക്കുന്ന പഴയ അമ്മായിയമ്മയുടെ മാനസികാവസ്ഥയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്. എന്ത് ചെയ്യുമ്പോഴും വോട്ട് വോട്ട് എന്ന ശൈലിയും കാഴ്ച്ചപ്പാടുമാണ് പ്രതിപക്ഷ നേതാവിന്. അദ്ദേഹം ഇത് മാറ്റിയേ തീരൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫ് സര്‍വ്വേകള്‍ക്ക് പിറകെ പോകുന്ന മുന്നണിയല്ല. ജനങ്ങളുടെ വികാരം അറിയാനുള്ള സംവിധാനം എല്‍ഡിഎഫിനുണ്ട്. മൂന്ന് മണ്ഡലങ്ങളില്‍ ബിജെപിയുടെ പത്രിക തള്ളിപ്പോയത് യാദൃശ്ചികമല്ല. ഒരു നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് കരുതുന്നില്ല. ആ വീഴ്ച ബോധപൂര്‍വ്വമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫ് തുടര്‍ ഭരണം വന്നാല്‍ കേരളത്തിന്റെ സര്‍വ്വനാശമായിരിക്കുമെന്ന എ.കെ ആന്റണിയുടെ പ്രതികരണത്തോട് അദ്ദേഹം പിച്ചും പേയും പറയുന്നുവെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ഗാന്ധിജിയുടേയും നെഹ്റുവിന്റേയും മൂല്യങ്ങളെ മുറുകെ പിടിക്കുന്ന എല്ലാ കോണ്‍ഗ്രസുകാരും എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്ന് ആന്റണിക്കറിയാം. ആ ഭയപ്പാട് പിടികൂടിയപ്പോഴാണ് ആന്റണി പിച്ചും പേയും പറയാന്‍ തുടങ്ങിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button