Latest NewsNewsIndia

ഭൂമാഫിയ അനധികൃതമായി കയ്യേറിയ ഏക്കറുകണക്കിന് ഭൂമി തിരികെ പിടിച്ച് യോഗി സര്‍ക്കാര്‍

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: ഭൂമാഫിയ അനധികൃതമായി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഭൂമി കണ്ടുകെട്ടി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍. ആറേക്കറോളം വരുന്ന ഭൂമിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്. ഡല്‍ഹിയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴിലെ ജലവിഭവ വകുപ്പിന്റെ സ്ഥലമാണ് ഡല്‍ഹിയില്‍ ഭൂമാഫിയ കാലങ്ങളായി കൈവശം വെച്ചിരുന്നത്. ഈ ഭൂമി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം തിരിച്ചുപിടിക്കുകയായിരുന്നു.

Read Also : സി.പി.എമ്മിനെതിരെയുള്ള കള്ളവോട്ട് ആരോപണം കോണ്‍ഗ്രസിന് തിരിച്ചടി ; യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മൂന്ന് വോട്ടുകള്‍

ഇവിടെ അനധികൃതമായി നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം തകര്‍ക്കുകയുെ ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് യു.പി ജലശക്തി മന്ത്രി മഹേന്ദ്രസിംഗ് ട്വീറ്റ് ചെയ്തു. അനധികൃത നിര്‍മ്മാണങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തു.
സര്‍ക്കാര്‍ രൂപീകരിച്ച ശേഷം യോഗി ആദിത്യനാഥ് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ഭൂമാഫിയയ്ക്കെതിരെ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 67,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button