ലോകകപ്പ് യോഗ്യത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് സമനില. ഉക്രൈയ്നിനെതിരെ 1-1നാണ് ഫ്രാൻസ് സമനില വഴങ്ങിയത്. ആദ്യ പകുതിയിൽ ലോക ചാമ്പ്യന്മാരേ ഗ്രീസ്മാൻ (19) തകർപ്പൻ ഗോളിലൂടെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. നിരവധി അവസരങ്ങൾ ആദ്യ പകുതിയിൽ ഫ്രാൻസിന് ലഭിച്ചിരുന്നെങ്കിലും മുതലെടുക്കാൻ ടീമിനായില്ല. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പ്രെസ്നെൽ കിംബെംബെയുടെ (57) സെൽഫ് ഗോളിലൂടെ ഉക്രൈയ്ൻ സമനില നേടി.
പോൾ പോഗ്ബയെയും ഉസ്മാൻ ഡെംബെലെയും സബിലിരുത്തിയ കോച്ച് ഡെഷാംപ്സ് കസാക്കിസ്ഥാനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ കൂടുതൽ മാറ്റങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. കൂടുതൽ പുതുമയും കുറച്ച് വേഗതയും ഉപയോഗിച്ച് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും കോച്ച് ഡെഷാംപ്സ് പറഞ്ഞു. ഫ്രാൻസ് താരങ്ങൾ ഞായറാഴ്ച അവരുടെ ആഭ്യന്തര ലീഗുകളിൽ കളിച്ചിരുന്നതിനാൽ അവർ ഏറെ തളർന്നിരുന്നുവെന്നും മത്സരശേഷം ഡെഷാംപ്സ് പറഞ്ഞു.
Post Your Comments