ഫരീദാബാദ്: നികിത തോമര്‍ എന്ന 21 വയസുകാരിയെ പട്ടാപ്പകല്‍ വെടിവച്ചുകൊന്ന കേസില്‍ മുഖ്യപ്രതി തൗസീഫ്, കൂട്ടാളി രെഹാന്‍ എന്നിവര്‍ കുറ്റക്കാരാണെന്നു ഫരീദാബാദ് സെഷന്‍സ് കോടതി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മഹാരാഷ്ട്ര
ഫരീദാബാദിലെ അഗര്‍വാള്‍ കോളജില്‍ പരീക്ഷയെഴുതിയിറങ്ങിയ നികിതയെ തൗസീഫ് ബലമായി കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതും ചെറുത്തുനിന്നതോടെ റിവോള്‍വര്‍ എടുത്തു നിറയൊഴിക്കുന്നതും സി.സി. ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 26-നായിരുന്നു കൊലപാതകം. അതിവേഗ കോടതിയില്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിനു വിചാരണ തുടങ്ങി. നികിതയും തൗസീഫും നേരത്തേ സഹപാഠികളായിരുന്നു. രണ്ടു വര്‍ഷം മുമ്പ് നികിതയുടെ കുടുംബം തനിക്കെതിരേ കേസ് കൊടുത്തതോടെ പഠനം മുടങ്ങിയെന്നും അവള്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നതറിഞ്ഞ് പ്രതികാരം ചെയ്‌തതാണെന്നുമാണ് തൗസീഫിന്റെ മൊഴി. എന്നാൽ വിവാഹം ചെയ്യാനും ഇസ്ലാം മതം സ്വീകരിക്കാനും തൗസീഫ് നിര്‍ബന്ധിക്കുകയായിരുന്നെന്ന് നികിതയുടെ കുടുംബം പറയുന്നു.
read also: കോവിഡ്; മഹാരാഷ്ട്രയിലും പഞ്ചാബിലും സ്ഥിതി ആശങ്കാജനകം-കേന്ദ്രം
തൗസീഫിന്റെ കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധവും കേസിൽ ചർച്ചയായിരുന്നു. കോൺഗ്രസ് എംഎൽഎ ചൗധരി അഫ്‌താബ് അഹമ്മദ് ഇവരുടെ അടുത്ത ബന്ധുവാണ്. യുവാവ് മതം മാറ്റി വിവാഹം കഴിക്കാനുള്ള ശ്രമം പരാജയപ്പെട്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതോടെ “ലൗ ജിഹാദ്” വശവും പ്രത്യേക സംഘം അന്വേഷിച്ചു.
Post Your Comments