ദില്ലി : ഫരീദാബാദിലെ ബല്ലഭഗഡിലെ കോളേജിന് പുറത്ത് പകല്‍ വെളിച്ചത്തില്‍ നികിത തോമറിനെ ക്രൂരമായി കൊലപ്പെടുത്തിയത് രാജ്യത്ത് ആകെ പ്രകോപിപ്പിച്ചിരിക്കുകയാണ്. 21 കാരിയായ നികിതയെ തൗസീഫ് എന്നയാളാണ് വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് നടി കങ്കണ റണാവത് ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഫ്രാന്‍സില്‍ സംഭവിച്ചതില്‍ ലോകം മുഴുവന്‍ ഞെട്ടിപ്പോയി, എന്നിട്ടും ഈ ജിഹാദികള്‍ക്ക് നാണക്കേടോ നിയമഭയമോ ഇല്ല. ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ കോളേജിന് പുറത്ത് പകല്‍ വെടിവച്ച് കൊന്നിരിക്കുന്നു. അടിയന്തിര നടപടികള്‍ ആവശ്യമാണ്. #weWantEncounterOfTaufeeq – കങ്കണ ട്വീറ്റ് ചെയ്തു.
കേസില്‍ ദ്രുത അന്വേഷണം ഉറപ്പാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു. സംഭവത്തില്‍ ഗുഡ്ഗാവിലെ സോഹ്ന സ്വദേശിയായ പ്രധാന പ്രതി തൗസീഫ്, നുഹ് സ്വദേശിയായ റെഹാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെയും ഫരീദാബാദ് ജില്ലയിലെ കോടതിയില്‍ ഹാജരാക്കി രണ്ട് ദിവസത്തെ പോലീസ് റിമാന്‍ഡിലേക്ക് അയച്ചു.
സംഭവം നടന്ന തിങ്കളാഴ്ച ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ നികിത ഉച്ചയ്ക്ക് പരീക്ഷ എഴുതിയ ശേഷം കോളേജില്‍ നിന്ന് പുറത്തിറങ്ങിയതായി ബല്ലഭ്ഗഡ് എസിപി ജൈവീര്‍ സിംഗ് രതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കാറില്‍ സംഭവസ്ഥലത്തെത്തിയ പ്രതി യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ യുവതിയെ അകത്തേക്ക് വലിച്ചിടാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ എതിര്‍ത്തു. തുടര്‍ന്ന് പ്രധാന പ്രതി അവളെ വെടിവച്ചു കൊന്നതായി പോലീസ് പറഞ്ഞു. അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് എസിപി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി തൗസീഫ് നികിതയെ ഉപദ്രവിക്കുകയാണെന്നും വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. നികിതയെ മതപരിവര്‍ത്തനം ചെയ്യാന്‍ തൗഫീഖ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘അയാള്‍ക്ക് വധശിക്ഷ നല്‍കണം, ഞങ്ങളുടെ കുടുംബത്തിന് സുരക്ഷ നല്‍കണം,’ യുവതിയുടെ പിതാവ് പറഞ്ഞു. അന്വേഷണത്തിനിടെ പ്രധാന പ്രതി നേരത്തെ യുവതിയുടെ സഹപാഠിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ മുഴുവന്‍ ദൃശ്യവും ആരോ മൊബൈല്‍ ഫോണിലൂടെ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വീഡിയോയില്‍, തൗസീഫും കൂട്ടാളിയും കോളേജിന് പുറത്ത് വന്ന വെള്ള നിറത്തിലുള്ള കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതായി കാണാം. അവളുടെ ഒരു സുഹൃത്തിനൊപ്പം നികിത റോഡില്‍ നടക്കുന്നത് കാണാം. പ്രതി പെട്ടെന്ന് ഒരു പിസ്റ്റള്‍ പുറത്തെടുത്ത് അവളുടെ ചെവിക്ക് പിന്നില്‍ നിന്ന് അടുത്തുള്ള സ്ഥലത്ത് നിന്ന് വെടിയുതിര്‍ക്കുന്നു.
കുറ്റകൃത്യം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഏതാനും വഴിയാത്രക്കാര്‍ പ്രതികരിക്കുന്നതിന് മുമ്പ് പ്രതികള്‍ രണ്ട് പേരും കാറില്‍ കയറി രക്ഷപ്പെട്ടു. ചൊവ്വാഴ്ച സോഹ്ന-ബല്ലബ്ഗഡ് റോഡ് മണിക്കൂറുകളോളം വിദ്യാര്‍ത്ഥികളും പ്രദേശവാസികളും തടഞ്ഞ് പ്രതിഷേധിച്ചു. നികിത തോമാറിന് നീതി ആവശ്യപ്പെട്ട് നിരവധി ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡുചെയ്യുന്നതോടെ നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളോട് പ്രതികരിച്ചു.
Post Your Comments