KeralaCinemaMollywoodLatest NewsNewsIndiaEntertainment

കുടുംബത്തെ പോറ്റാൻ ഓട്ടോക്കാരനായ കൃഷ്ണകുമാർ; ബിജെപി സ്ഥാനാർത്ഥിയുടെ ജീവിതം അമ്പരപ്പിക്കുന്നത്, ഒരു ഫ്ളാഷ് ബാക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​നടൻ കൃഷ്ണകുമാർ ആണ് തിരുവനന്തപുരം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി. സിനിമയിലും സീരിയലിലും അഭിനയിച്ച് ജീവിതം കെട്ടിപ്പെടുത്ത കൃഷ്ണകുമാറിന് ഒരു ഫ്ളാഷ് ബാക്ക് ഉണ്ട്. അധികം ആർക്കും അറിയാത്ത ഒരു ഫ്ളാഷ് ബാക്ക്. ​ഏ​യ് ​ഓ​ട്ടോ​ ​സി​നി​മ​യി​ലെ​ ​മോ​ഹ​ന്‍​ലാ​ലി​ന്റെ​ ​ജീ​വി​തം​ ​പോ​ലെ​ ​കൗ​മാ​ര​കാ​ല​ത്ത് ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ത്തി​ലൂ​ടെ​ ​ഓ​ട്ടോ​ ​ഓ​ടി​ച്ച്‌ ​ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ​കൃ​ഷ്ണ​കു​മാ​ര്‍​ ​പ​റ​യു​ന്നു.

​Also Read:ലോക ചാമ്പ്യന്മാരെ സമനിലയിൽ തളച്ച് ഉക്രൈയ്ൻ

കൊ​ച്ചി​ ​അ​മ്പല​മേ​ട്ടി​ലെ​ ​എ​ഫ്.​എ.​സി.​ടി​യി​ല്‍​ ​നി​ന്ന് ​കൃഷ്ണകുമാറിൻ്റെ അ​ച്ഛ​ന്‍​ ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍​നാ​യ​ര്‍​ ​വി​ര​മി​ച്ച​പ്പോ​ള്‍​ ​കി​ട്ടി​യ​ ​പ​ണം​ ​ര​ണ്ട് ​സ്വ​കാ​ര്യ​ ​ബാ​ങ്കു​ക​ളി​ല്‍​ ​നി​ക്ഷേ​പി​ച്ചു.​ ​എന്നാൽ, പണം നിക്ഷേപിച്ച് അധികം കഴിയും മുൻപേ രണ്ട് ബാങ്കും പൊട്ടി. ​ജീ​വി​ക്കാ​ന്‍​ ​മാ​ര്‍​ഗ​മി​ല്ലാ​താ​യ​പ്പോ​ള്‍​ ​അ​ച്ഛ​ന്‍​ ​മ​റ്റൊ​രു​ ​ബാ​ങ്കി​ല്‍​ ​നി​ന്ന് ​വാ​യ്പ​യെ​ടു​ത്ത് ​ഒ​രു​ ​ഓ​ട്ടോ​റി​ക്ഷ​ ​വാ​ങ്ങി.​ ​അ​ത് ​ഓ​ടി​ച്ചാ​യി​ ​പി​ന്നീ​ടു​ള്ള​ ​ജീ​വി​തം. അച്ഛനെ സഹായിക്കാൻ ഞാനും ഓട്ടോ ഓടിക്കുമായിരുന്നു. തിരുവനന്തപുരം നഗരത്തിൻ്റെ മുക്കും മൂലയുമറിയാം. ​ദൂ​ര​ദ​ര്‍​ശ​നി​ല്‍​ ​അ​നൗ​ണ്‍​സ​റാ​യി​ട്ട് ​പി​ന്നീ​ട് ​ജോ​ലി​ ​ല​ഭി​ച്ചു.​പി​ന്നെ​ ​ന്യൂ​സ് ​റീ​ഡ​റാ​യി.​ അതിനുശേഷമാണ് സി​നി​മ​യി​ല്‍​ ​അ​വ​സ​ര​ങ്ങ​ള്‍ ലഭിച്ചത്. അതോടെ, ആ പഴയ ജോലികൾ ഉപേക്ഷിച്ചു.- കൃഷ്ണകുമാർ പറയുന്നു.

‘പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരാണ് സ്ഥാനാര്‍ഥിത്വത്തില്‍ അവസാന അംഗീകാരം നല്‍കിയത്. അതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ജയിച്ച് പോയിട്ട് ഒരു ചുക്കും ചെയ്യാതെ വീണ്ടും അഞ്ചുവര്‍ഷം കഴിഞ്ഞ് തട്ടിപ്പ് പരിപാടികളുമായി എത്തുന്ന രാഷ്ട്രീയ നേതാവാകാന്‍ ജീവിതത്തില്‍ എനിക്ക് താത്പര്യമില്ല.’- താരം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button