Latest NewsKeralaNews

കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി റെയിൽവേ

കൊച്ചി: സംസ്ഥാനത്ത് അടുത്തമാസം മുതല്‍ റെയില്‍വേ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഏപ്രില്‍ മാസത്തോടെ ഘട്ടം ഘട്ടമായി എക്സ്‌പ്രസ് സര്‍വീസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാനാണു ലക്ഷ്യമിടുന്നത്. പുതിയ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് സര്‍വീസുകളും ഉണ്ട്.

Read Also : രാജ്യത്ത് ഇന്ധനവില കുറഞ്ഞു ; പുതിയ നിരക്കുകൾ ഇങ്ങനെ

കൊച്ചുവേളി-യോഗനഗരി ഋഷികേശ് ഏപ്രില്‍ 16 മുതല്‍ സര്‍വീസ് പുനരാരംഭിക്കും. കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ സ്‌പെഷല്‍ ഏപ്രില്‍ 10 മുതലും എറണാകുളം-ബാനസവാടി വീക്ക്ലി സ്‌പെഷല്‍, കൊച്ചുവേള-മുംബൈ കുര്‍ള ഗരീബ്രഥ് എന്നിവ ഏപ്രില്‍ 11 മുതലും പുതുച്ചേരി-മംഗളൂരു ഏപ്രില്‍ 15 മുതലും സര്‍വീസ് പുനരാരംഭിക്കും. പഴയ കൊച്ചുവേളി-ഡെറാഡൂണ്‍ എക്സ്‌പ്രസാണു ഡെറാഡൂണ്‍ ഒഴിവാക്കി ഋഷികേശിലേക്കു സര്‍വീസ് നടത്തുക. മുന്‍പ് കോട്ടയം വഴി സര്‍വീസ് നടത്തിയിരുന്ന ട്രെയിന്‍ ഇനി ആലപ്പുഴ വഴിയാകും ഓടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button