തിരുവനന്തപുരം: ഝാന്‍സിയില്‍ വെച്ച് ട്രെയിനില്‍ യാത്ര ചെയ്യവേ കന്യാസ്ത്രീകളെ ഒരുകൂട്ടം ആളുകൾ ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായ ഇടപെടൽ നടത്തിയിരുന്നു. സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇപ്പോഴിതാ, വിഷയത്തിന് പുതിയൊരു മാനം കൈവരുന്നു. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്.
യുപിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകര്‍ സിദ്ദീഖ് കാപ്പൻ്റെ ഭാര്യ റൈഹാന സിദ്ദീഖ് മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ കന്യാസ്ത്രീകളുടെ വിഷയത്തില്‍ കൃത്യസമയത്ത് തന്നെ ഇടപെട്ട മുഖ്യമന്ത്രി എന്തുകൊണ്ടാണ് തന്റെ ഇക്കയുടെ കാര്യത്തില്‍ ഇത്രകാലമായിട്ടും ഒരു ചെറു വിരല്‍ പോലും അനക്കാത്തതെന്ന് റൈഹാന ചോദിക്കുന്നു. ഇക്കായ്ക്ക് വേണ്ടി ഇടപെടാത്തതിൻ്റെ കാരണം ഒന്ന് വ്യക്തമാക്കാമോയെന്നാണ് റൈഹാന ചോദിക്കുന്നത്.
Also Read:ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ഉപേക്ഷിക്കാനൊരുങ്ങി യുവേഫ
ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ച് ആക്രണത്തിന് ഇരയായ കന്യാസ്ത്രീകള്‍ക്കു വേണ്ടി മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ വിശദീകരിച്ച ഫേസ്‌ബുക്ക് കുറിപ്പില്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യ എഴുതിയ കമന്റാണ് വൈറലായത്. സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഇടപെടാനാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
റൈഹാന സിദ്ദീഖ് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റില്‍ ചോദിച്ചതിങ്ങനെ:
ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാന്‍ റൈഹാന സിദ്ദിഖ്.. നിക്ഷ്പക്ഷമായി മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്ന, കെ.യു.ഡബ്ല്യൂ.ജെ യൂണിയന്‍ സെക്രട്ടറി ആയ സിദ്ദിഖ് കാപ്പന്റെ ഭാര്യ. താങ്കള്‍ ഈ ചെയ്തത് മുഖ്യമന്ത്രി എന്ന നിലയില്‍ ചെയ്യേണ്ട കാര്യമാണ്. പക്ഷെ എന്റെ ഇക്കയുടെ കാര്യത്തില്‍ അങ്ങ് ഒരു ചെറു വിരല്‍ പോലും അനക്കിയില്ല. അതിന്റെ കാരണം ഒന്ന് പറഞ്ഞ് തരാമോ.
Post Your Comments