കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 33,600 രൂപയായി. ഗ്രാമിന് 10 രൂപയും വർധിച്ചു. 4200 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.
Read Also: മിന്നൽ മുരളിയുടെ സെറ്റ് തകർത്ത കേസിലെ പ്രതിയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. പവന് 33,520 രൂപയും ഗ്രാമിന് 4190 രൂപയുമായിരുന്നു ഇന്നലത്തെ സ്വർണ്ണ നിരക്ക്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 17,34.81 ഡോളർ നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായം ഉയർന്നു നിൽക്കുന്നതാണ് ആഗോള വില ഉയരാൻ കാരണം.
ദിവസങ്ങൾക്ക് മുൻപ് സ്വർണ്ണ വില ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിരുന്നു. പവന് 33,160 രൂപയായിരുന്നു അന്നത്തെ വില. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്താൻ തുടങ്ങിയത്.
Post Your Comments