KeralaLatest NewsNews

മാന്നാറിൽ യുവതിയെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ സംഭവം; മൂന്നു പേർ അറസ്റ്റിൽ

മാന്നാറിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: മാന്നാറിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. കേസിലെ രണ്ടാംപ്രതിയായ ശിഹാബ്, ഫൈസൽ സജാദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

ഫെബ്രുവരി 22 ന് പുലർച്ചെയാണ് മാന്നാർ സ്വദേശിനിയായ ബിന്ദുവിനെ അക്രമി സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയത്. കമ്പിവടികളും വടിവാളുമായി 15 പേരടങ്ങുന്ന സംഘം വീട്ടിലെത്തി വീടിന്റെ വാതിൽ തകർത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് യുവതിയെ പാലക്കാട് വടക്കഞ്ചേരി റോഡിൽ ഉപേക്ഷിച്ച് അക്രമികൾ കടന്നു കളഞ്ഞു.

Read Also: കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റ് നേടി കരുത്താർജ്ജിക്കും; പിണറായിയെ വെല്ലുവിളിച്ച് അമിത്ഷാ

സ്വർണ്ണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബിന്ദുവിന് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും ദുബായിയിൽ നിന്നും സ്വർണ്ണം കടത്താൻ യുവതിയെ ഉപയോഗിച്ചുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ കസ്റ്റംസ് അന്വേഷണവും പുരോഗമിക്കുകയാണ്.

Read Also: ‘വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്’; എം.എ ബേബി

shortlink

Related Articles

Post Your Comments

Related Articles


Back to top button