കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ചോദ്യങ്ങളുന്നിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. താന്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് ചോദിക്കുന്നത് പിണറായിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുല്‍ ഗാന്ധിയെയും പരിഹസിച്ചു. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരുന്നത് പിക്‌നിക്കിനാണെന്നാണ് അമിത് ഷായുടെ പരിഹാസം.
Read Also : മാതാ അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹം തേടി കുമ്മനം രാജശേഖരൻ
‘സ്വര്‍ണക്കടത്തിനെ പറ്റി ഞാന്‍ പറയുമ്പോള്‍ പിണറായിക്ക് ഇഷ്ടപ്പെടുന്നില്ല. പക്ഷേ പിണറായിക്ക് എന്റെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. താങ്കളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലേ? സ്വര്‍ണക്കടത്ത് കേസ് പ്രതിക്ക് താങ്കളുടെ ഓഫീസില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നില്ലേ? കേസിലെ മുഖ്യ കുറ്റാരോപിതയെ താങ്കളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാര്‍ ചെലവില്‍ കൊണ്ടു പോയില്ലേ? മുഖ്യ കുറ്റാരോപിത മുഖ്യമന്ത്രിയുടെ വീട്ടില്‍ കയറി ഇറങ്ങിയില്ലേ? എയര്‍പോര്‍ട്ടില്‍ പിടിച്ച സ്വര്‍ണം വിടുവാന്‍ താങ്കളുടെ ഓഫീസില്‍ നിന്ന് ഇടപെടല്‍ ഉണ്ടായോ? ഇഡി, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു മേല്‍ ആക്രമണം ഉണ്ടായപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ നടപടിയെടുത്തില്ല?,’ അമിത് ഷാ ചോദിച്ചു.
മോദിയ്‌ക്കൊപ്പം പുതിയ കേരളം ഉണ്ടാകണം. ഇതിന് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളെ ഉപേക്ഷിച്ച് താമര വിരിയിക്കണമെന്ന് കേരളത്തോട് അഭ്യര്‍ഥിക്കുന്നതായും അമിത് ഷാ പറഞ്ഞു.
Post Your Comments