
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. മുന്‍ഗണന കര്‍ഷകര്‍ക്ക് തന്നെ എന്ന് വ്യക്തമാക്കുന്ന പ്രകടന പത്രികയില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള പ്രഖ്യാപനങ്ങളുമുണ്ട്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വി.കെ സിംഗ് എന്നിവരാണ് പ്രകടന പുറത്തിറക്കിയത്.
50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. ഇതിന് പുറമെ തമിഴ്‌നാടിനെ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിക്കുമെന്നും ബിജെപി ഉറപ്പ് നല്‍കുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനവും പ്രകടന പത്രികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 18 വയസിനും 23 വയസിനും ഇടയില്‍ പ്രായമായ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ലൈസന്‍സ് നല്‍കും. ഡ്രൈവിംഗ് മേഖലയിലേയ്ക്ക് സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. എല്ലാ ജില്ലയിലും മള്‍ട്ടി സ്‌പെഷ്യാലിറ്റി സര്‍ക്കാര്‍ ആശുപത്രികള്‍ എന്നതാണ് ബിജെപി വോട്ടര്‍മാര്‍ക്ക് മുന്നില്‍വെക്കുന്ന മറ്റൊരു സുപ്രധാന പ്രഖ്യാപനം.
Also Read:മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന വന്‍ ദുരന്തത്തില്‍ ശ്വാസംമുട്ടി മരിച്ചത് 2000 ത്തോളം പേര്‍
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുന്‍പും വോട്ടെടുപ്പ് നടക്കുന്ന ദിവസവും ബൈക്ക് റാലികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരെ ഭയപ്പെടുത്താനും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും സാമൂഹിക വിരുദ്ധര്‍ ബൈക്ക് റാലിയെ ഉപയോഗപ്പെടുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
Post Your Comments