KeralaLatest NewsIndiaNews

മഞ്ചേശ്വരത്ത് ഇക്കുറി ബിജെപി തന്നെ; കെ സുരേന്ദ്രന് വമ്പൻ സ്വീകരണം നൽകി ജനങ്ങൾ, തലയിൽ കൈവെച്ച് അനുഗ്രഹിച്ച് അമ്മമാർ

മഞ്ചേശ്വരത്ത് ആവേശമായി കെ. സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ. മുളിഗദ്ദേ താല്‍തജെ കോളനിയിലുള്ളവരെ കാണാൻ കഴിഞ്ഞ ദിവസം കെ. സുരേന്ദ്രനെത്തിയിരുന്നു. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ.സുരേന്ദ്രനെ കോളനി നിവാസികൾക്ക് സുപരിചിതമാണ്.

മഞ്ചേശ്വരം മണ്ഡലത്തിലെ കായര്‍കാറ്റെയില്‍ പൈവളിഗെ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കെ.സുരേന്ദ്രന്‍ ഇന്നലത്തെ തന്റെ പര്യടനം ആരംഭിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബായര്‍ മുളിഗദ്ദേ കോളനിയില്‍ കെ.സുരേന്ദ്രന്‍ എത്തിയത്. വോട്ടഭ്യർത്ഥിച്ചെത്തിയ പ്രിയനേതാവിനൊപ്പം സെൽഫി എടുക്കാനുള്ള തിരക്കിലായിരുന്നു നിവാസികൾ.

സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രൻ്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച് അമ്മമാരും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. എല്ലാവരോടും കുശലാനേഷണം നടത്തിയും വോട്ടുറപ്പിച്ചശേഷവുമായിരുന്നു സുരേന്ദ്രൻ്റെ മടക്കം. പുത്തിഗെ കാമനബൈലു അനന്തപുരം കോളനിയും സന്ദര്‍ശിച്ചാണ് കെ.സുരേന്ദ്രന്‍ ഇന്നലത്തെ തന്റെ പര്യടനം അവസാനിപ്പിച്ചത്. കണ്‍വെന്‍ഷനുകളിലും കോളനികളിലും വന്‍ സ്വീകരണമാണ് കെ.സുരേന്ദ്രന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button