കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള കഴിവ് കൂടുതലുള്ളത് 10 വയസിനും അതിൽ താഴെയുമുള്ള കുട്ടികൾക്കാണെന്ന് പുതിയ പഠന റിപ്പോർട്ട്. കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികൾക്കാണുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് കൊവിഡ് 19 വരാനുള്ള സാധ്യതയെ പറ്റി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read:‘ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ടേ ഇനി ഡൽഹി വിടുന്നുള്ളൂ’; രണ്ടും കൽപ്പിച്ച് സോളാർ കേസിലെ പരാതിക്കാരി
ജമാ നെറ്റ്‌വര്‍ക്ക് ഓപ്പണില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. വെയില്‍ കോര്‍ണല്‍ മെഡിസിന്‍ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് 32,000 ആന്റി ബോഡി പരിശോധനകള്‍ നടത്തിയപ്പോള്‍ 1,200 കുട്ടികളിലും 30,000 മുതിര്‍ന്നവരിലും കോവിഡ് വന്നു പോയതായി കണ്ടെത്തി. കൂടുതൽ പഠനത്തിനായി കൊവിഡ് പോസിറ്റീവായ 85 കുട്ടികളിലും 3,648 മുതിര്‍ന്ന ആളുകളിലും ശാസ്ത്രജ്ഞര്‍ പരിശോധനകള്‍ നടത്തി.
വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമായി ബന്ധിപ്പിക്കുന്ന കോശങ്ങളെ ആക്രമിക്കുന്നതില്‍ നിന്ന് തടയുന്ന ഒരു പ്രധാന തരം ‘ന്യൂട്രലൈസിംഗ്’ ആന്റിബോഡി കൂടുതലുള്ളത് കുട്ടികളുടെ ശരീരത്തിലുള്ളത്. പഠനത്തിനൊടുവിൽ 19 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള 127 ചെറുപ്പക്കാരേക്കാള്‍ പ്രതിരോധശേഷി കൂടുതലുള്ളത് ഒന്ന് മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള 32 കുട്ടികൾക്കാണെന്ന് കണ്ടെത്തി. ഇവരിൽ ഈ ആന്റിബോഡിയുടെ അളവ് അഞ്ചിരട്ടി കൂടുതലാണ്. കുട്ടികള്‍ക്ക് കടുത്ത കൊവിഡ് -19 സാധ്യത കുറവാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
Post Your Comments