പാല: ന്യായ് പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് രാഹുൽ ഗാന്ധി. പാവപ്പെട്ടവർക്കും കർഷകർക്കും 72000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിയെ രാഹുൽ ജനങ്ങളോട് വിശദീകരിച്ചു. പാലയിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം ന്യായ് പദ്ധതി നടപ്പാക്കും. ന്യായ് എന്നാൽ വളരെ ലളിതമാണ്. 6000 രൂപ ഓരോ കുടുംബത്തിനും വരുമാനം ഉറപ്പാക്കുക എന്നതാണ് ഇതിൽ പ്രധാനം. 72000 രൂപ ഒരു കൊല്ലം ഉറപ്പാക്കും. കേരളത്തിലെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകൾ ശൂന്യമാണ്. എന്നാൽ പണം വരുന്നതോടെ അവർ സാധനങ്ങൾ വാങ്ങാൻ തുടങ്ങുകയും കേരളത്തിന്‍റെ സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഇത് ഒരു സമ്മാനമല്ല, മറിച്ച് ജനങ്ങളുടെ പണം ജനങ്ങൾക്ക് തന്നെ നൽകുകയാണ് ചെയ്യുന്നത്.” -രാഹുൽ പറഞ്ഞു.
Read Also : ബാലഭാസ്‌കറിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹർജി സമർപ്പിച്ചു
മാണി സി കാപ്പൻ തന്നെ പാലയിൽ ജയിക്കും. പെട്രോളില്ലാത്ത കാറിലിരുന്ന് ഓടിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. ചെറുപ്പക്കാർ നമ്മുടെ ഭാവികളഞ്ഞു. നമുക്ക് പകരം അവരുടെ ആളുകൾക്ക് ജോലി കൊടുത്തു. മുഖ്യമന്ത്രി അവരെ കാണാൻ കൂട്ടാക്കിയത് പോലുമില്ലെന്നും രാഹുൽ വിമർശിച്ചു.
Post Your Comments