തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹർജി നൽകി. സിബിഐ അന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
ബാലഭാസ്‌കറിന്റെ മരണത്തിൽ അട്ടിമറിയില്ലെന്നും അപകട മരണമാണെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തൽ. ഡ്രൈവർ അർജുൻ അശ്രദ്ധമായും അമിത് വേഗതയിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കള്ള തെളിവുകൾ നൽകിയതിന് കലാഭവൻ സോബിക്കെതിരെയും സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം കലാഭവൻ സോബിയും ബാലഭാസക്കറിന്റെ മരണത്തിൽ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
Post Your Comments