KeralaLatest NewsNews

ഐ ഫോണ്‍ വിവാദം, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കസ്റ്റംസിന് മുന്നിലെത്താതെ ഒഴിഞ്ഞുമാറി

കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കസ്റ്റംസിനു മുമ്പാകെ ഹാജരാകാതെ വീണ്ടും ഒഴിഞ്ഞുമാറി. രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനു ഹാജരാകാതെ ഒഴിഞ്ഞുമാറിയത്.

Read Also :രാജ്യത്ത് കോവിഡ് രണ്ടാം തരംഗം, ഏപ്രില്‍ മാസത്തിലേയ്ക്കുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്രം

കഴിഞ്ഞ 10 നു നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. വിനോദനിയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാനുള്ള നിയമപരമായ നടപടികള്‍ കസ്റ്റംസ് ഇനി തുടങ്ങിയേക്കുമെന്നാണു സൂചന. വട്ടിയൂര്‍ക്കാവിലെ വീട്ടുവിലാസത്തിലേക്ക് ആദ്യം തപാലിലയച്ച നോട്ടീസ് ആളില്ലെന്ന കാരണത്താന്‍ മടങ്ങിയിരുന്നു. ഇ- മെയില്‍ ആയും നോട്ടീസ് അയച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു വിനോദിനിയുടെ വാദം.

ഇത്തവണ കണ്ണൂരിലെ വിലാസത്തിലാണു നോട്ടീസ് അയച്ചത്. എകെജി സെന്റര്‍ ഫ്‌ളാറ്റിന്റെ വിലാസത്തിലും അയച്ചു. രണ്ടും കിട്ടിയില്ലെന്നു വിനോദിനി പറയുന്നു.

ചോദ്യം ചെയ്യല്‍ നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രമാണിതെന്നു കസ്റ്റംസ് കരുതുന്നു. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരായ യുണിടാക്കിന്റെ ഉടമ സന്തോഷ് ഈപ്പന്‍ കൈക്കൂലിയായി നല്‍കിയ ആറ് ഐ ഫോണുകളില്‍ ഒന്നു വിനോദിനിക്ക് എങ്ങനെ ലഭിച്ചുവെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button