CricketLatest NewsNewsSports

ഇംഗ്ലണ്ടിന് തിരിച്ചടി; രണ്ടാം ഏകദിനത്തിൽ സൂപ്പർതാരങ്ങൾ കളിച്ചേക്കില്ലെന്ന് സൂചന

ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ പരിക്കേറ്റ ഓയിൻ മോർഗൻ, സാം ബില്ലിങ്‌സ് വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിൽ കളിച്ചേക്കില്ലെന്ന് സൂചന. ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ വിരലിൽ 4 സ്റ്റിച്ചുകളുമായാണ് മോർഗൻ ബാറ്റിങിനിറങ്ങിയത്. സാം ബില്ലിങ്സിന് ഫീൽഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ ഇരുതാരങ്ങളും രണ്ടാം ഏകദിനത്തിൽ കളിക്കുവാൻ സാധ്യത കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യം മത്സരത്തിൽ ഇംഗ്ലണ്ടിനായി 22 റൺസും സാം ബില്ലിങ്‌സ് 18 റൺസും നേടിയിരുന്നു.

അതേസമയം, മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ലഭിച്ചിട്ടും അത് മുതലെടുക്കാനാവാത്തതാണ് ഇംഗ്ലണ്ടിന്റെ തോൽവിക്ക് കാരണമെന്നും മോർഗൻ കുറ്റപ്പെടുത്തി. ഇന്ത്യയുടെ 317 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് ആദ്യ വിക്കറ്റിൽ 89 പന്തിൽ 135 റൺസ് കൂട്ടിച്ചേർത്തെങ്കിലും തുടർന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകരുകയായിരുന്നു. അടുത്ത മത്സരത്തിന് ഇറങ്ങുമ്പോൾ തങ്ങളുടെ പദ്ധതികൾ കുറച്ച് മെച്ചപ്പെട്ട രീതിയിൽ നടപ്പിൽ വരുത്തുമെന്നും മോർഗൻ പറഞ്ഞു. ആദ്യ ഏകദിനത്തിലെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0ന് മുൻപിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button