Latest NewsUAENewsGulf

ദുബായ് ഉപഭരണാധികാരി ഷേയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു : രാജ്യത്ത് 10 ദിവസത്തെ ദു:ഖാചരണം

ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷേയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസായിരുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്. യു.എ.ഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രിസ്ഥാനം വഹിച്ചുവരികയായിരുന്നു. സാമ്പത്തിക നയങ്ങളും സര്‍ക്കാര്‍ ചെലവുകളും വികസിപ്പിക്കുന്നതില്‍ അദ്ദേഹം ഒഴിച്ചുകൂടാനാകാത്ത പങ്ക് വഹിച്ചിരുന്നു.

ഷേയ്ഖ് മുഹമ്മദാണ് വിയോഗ വാര്‍ത്ത രാവിലെ ലോകത്തെ അറിയിച്ചത്. 10 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അനുശോചന സൂചകമായി ദുബായില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഗവണ്‍മെന്റ് വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച മുതല്‍ 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കുറച്ചു മാസങ്ങളായി ഷേയ്ഖ് ഹംദാന്‍ അസുഖ ബാധിതനായിരുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
\

shortlink

Related Articles

Post Your Comments

Related Articles


Back to top button