തിരുവനന്തപുരം : ഇടതുപക്ഷ സർക്കാരിന് വീണ്ടുമൊരു അവസരം ലഭിക്കണമെന്നതിന് എന്നത്തേക്കാളും ഇപ്പോൾ പ്രാധാന്യമുണ്ടെന്ന് ഏഷ്യൻ സ്‌കൂൾ ഓഫ് ജേണലിസം ഡയറക്ടർ ശശികുമാർ. “എന്തുകൊണ്ട് കേരളത്തിൽ വീണ്ടുമൊരു ഇടതുപക്ഷ സർക്കാർ’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രകൃതി ദുരന്തിലും കോവിഡ് കാലത്തും ഇടത് സർക്കാർ നിരന്തരമായ വികസനക്ഷേമ പ്രവർത്തനം നടത്തി. രാജ്യത്തിന്റെ മറ്റിടങ്ങളിൽ കോടിക്കണക്കിനുപേർ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് അലഞ്ഞപ്പോൾ കേരളത്തിൽ എല്ലാവർക്കും സൗജന്യഭക്ഷണ കിറ്റ് നൽകി. ക്ഷേമ പെൻഷൻ വർധിപ്പിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കുന്ന രാജ്യത്താണ് നാമുള്ളത്. ഫ്രീഡം ഹൗസ് എന്ന അന്തർദ്ദേശീയ ഏജൻസി ഇന്ത്യയെ ജനാധിപത്യം കുറഞ്ഞ രാജ്യമായാണ് അടയാളപ്പെടുത്തുന്നത്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇതിനെ പ്രതിരോധിക്കാൻ അസാമാന്യമായ ആർജവം കാണിച്ചെന്നും ശശികുമാര്‍ പറഞ്ഞു.
സർക്കാരിനെ തകർക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുമ്പോൾ കോൺഗ്രസ് അതിനെ അനുകൂലിക്കുന്നു. ഇനിയും ഇടതുപക്ഷ ഭരണം വരണമെന്ന് പറയുന്നത് കേരളത്തിനുവേണ്ടി മാത്രമല്ല ഇന്ത്യയ്‌ക്കു വേണ്ടികൂടിയാണെന്നും ശശികുമാർ വ്യക്തമാക്കി.
Post Your Comments