Latest NewsIndiaNews

ശബരിമല വേട്ട, കെട്ടഴിച്ചുവിട്ട ആഭ്യന്തരം; കേരള സർക്കാരിന്റെ പാളിച്ചകൾ തുറന്നു കാട്ടി എൻഡിഎയുടെ കുറ്റപത്രം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പാളിച്ചകൾ തുറന്നു കാട്ടുന്ന കുറ്റപത്രം പുറത്തിറക്കി എൻഡിഎ. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് കുറ്റപ്പത്രം പ്രകാശനം ചെയ്തത്. കേരളം ദേശവിരുദ്ധരുടെ താവളമായി മാറുന്നുവെന്നും സദാനന്ദ ഗൗഡ പറഞ്ഞു.

ശബരിമല വേട്ട, കെട്ടഴിച്ചുവിട്ട ആഭ്യന്തരം, ഓഖിയിലെയും പ്രളയത്തിലെയും സർക്കാരിന്റെ കെടുകാര്യസ്ഥത, കിഫ്ബി എന്ന പെരും നുണ, തുടങ്ങി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാർ പാളിച്ചകൾ വരെ തുറന്നു കാട്ടുന്നതാണ് എൻഡിഎ കുറ്റപ്പത്രം. ജനങ്ങൾ പന്തളത്ത് നിന്ന് സർക്കാരിനെ തിരുത്തി തുടങ്ങിയെന്ന് കുറ്റപ്പത്രം പ്രകാശനം ചെയ്യവെ സദാനന്ദ ഗൗഡ പറഞ്ഞു. ദേവസ്വം ബോർഡിനെ സിപിഎം പ്രവർത്തന കേന്ദ്രമാക്കി മാറ്റി, ബിജെപി വന്നാൽ ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകുമെന്നും അദേഹം വ്യക്തമാക്കി.

Read Also : അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തർക്കമാണ് കോൺഗ്രസിൽ നടക്കുന്നത്; കോടിയേരി ബാലകൃഷ്‌ണൻ

ഉത്തർപ്രദേശ് മാതൃകയിൽ ലവ് ജിഹാദിനെതിരെ കേരളത്തിലും നിയമനിർമ്മാണം നടത്തും. ദേശ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി കേരളം മാറി. മന്ത്രിസഭയിലെ അംഗമായ കെ.ടി ജലീൽ തന്നെ ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് ആദ്യഘട്ടത്തിൽ മാതൃകയായിരുന്ന കേരളം ഇപ്പോൾ രോഗ കേന്ദ്രമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button