Latest NewsKeralaIndiaNews

ശബരിമല നിസാര വിഷയമല്ല, അടഞ്ഞ അധ്യായമെന്ന് കരുതിയവർക്ക് തെറ്റി; ഇടതുപക്ഷത്തെ കുഴക്കി ജനങ്ങളുടെ അഭിപ്രായം

ശബരിമല ഇപ്പോഴും വിഷയം തന്നെ: ഭൂരിപക്ഷ അഭിപ്രായം ഇങ്ങനെ; സർവേ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല സംഭവം വീണ്ടും തലപൊക്കിയിരുന്നു. ശബരിമല ഒരു വിഷയമല്ലെന്നും അടഞ്ഞ അധ്യായമാണെന്നുമായിരുന്നു സി പി എം വാദിച്ചത്. എന്നാൽ, ഇടതുപക്ഷത്തെ വെട്ടിലാക്കി ജനങ്ങളുടെ അഭിപ്രായ സർവേ. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ എന്ന ചോദ്യത്തിന് മനോരമ ന്യൂസ്–വിഎംആർ അഭിപ്രായ സര്‍വേയിൽ 43 ശതമാനം പേരും പറഞ്ഞത് അതേ എന്ന് തന്നെയാണ്.

33 ശതമാനം പേർക്ക് മാത്രമാണ് ശബരിമല നിലവിലെ സാഹചര്യത്തിൽ വിഷയമല്ല എന്നു അഭിപ്രായമുള്ളത്. 24 ശതമാനം പേർ അറിയില്ല അഥവാ പറയില്ല എന്നാണ് വ്യക്തമാക്കിയത്. വികസനം കൊണ്ടുവരുന്നതിൽ ആരാണ് നല്ലത് എന്ന ചോദ്യത്തിന് 44 ശതമാനം പേർ എൽഡിഎഫിനെയും 41ശതമാനം പേർ യുഡിഎഫിനെയും 11 ശതമാനം പേർ എൻഡിഎയും തുണയ്ക്കുകയാണ്.

അതേസമയം, മനോരമ പുറത്തുവിട്ട രണ്ടാം ഘട്ട അഭിപ്രായ സർവേയിൽ യു ഡി എഫിനാണ് വിജയപ്രതീക്ഷ. മലപ്പുറവും പാലക്കാടും തൃശൂരും ഇടുക്കിയും ആയിരുന്നു ജില്ലകള്‍. ഇവിടങ്ങളിൽ യു ഡി എഫ് ജയിക്കുമെന്നാണ് മനോരമ പ്രവചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button