എറണാകുളം: കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുക എന്നത് തന്റെ ആഗ്രഹമാണെന്ന് രാഹുല്‍ ഗാന്ധി. എന്നാല്‍ അതിന് കുറച്ചു കൂടി സമയം വേണ്ടി വരും. അതിനായുള്ള ശ്രമം താന്‍ തുടരുമെന്നും ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
Read Also :പിണറായി വിജയൻ ഇനിയും അധികാരത്തിൽ വന്നാൽ കേരളവും വില്‍ക്കുമെന്ന് രമേശ് ചെന്നിത്തല
പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍, സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും രാഹുല്‍ ഗാന്ധി രംഗത്തെത്തി. സി.പി.എം ഉള്ളതെല്ലാം പാര്‍ട്ടിക്ക് മാത്രം കൊടുക്കരുതെന്നും കേരളത്തിന്റെ വികസനം കൂടി നോക്കണമെന്നും കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് നല്‍കേണ്ട ജോലി സി.പി.എം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു.
Post Your Comments