Latest NewsKerala

ഉടുമ്പഞ്ചോലയില്‍ എംഎം മണി തോല്‍ക്കുമെന്ന് മനോരമ ന്യൂസ് സര്‍വ്വേ, വസ്തുതകൾ ഇങ്ങനെ

കേരളത്തില്‍ പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ജനസമ്മതിയുള്ള നേതാവായിട്ടാണ് എംഎം മണിയെ സഖാക്കൾ വിശേഷിപ്പിക്കുന്നത്.

ഇടുക്കി: മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചനത്തില്‍ പലതും അവിശ്വസനീയമാണെന്നാണ് അവതാരകര്‍ തന്നെ പറയുന്നത്. അത്തരത്തില്‍ ഒരു പ്രവചനം ആണ് ഉടുമ്പഞ്ചോല മണ്ഡലത്തിലേത്. വൈദ്യുതി മന്ത്രി എംഎം മണി ഉടുമ്പഞ്ചോലയില്‍ പരാജയപ്പെടും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കേരളത്തില്‍ പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ജനസമ്മതിയുള്ള നേതാവായിട്ടാണ് എംഎം മണിയെ സഖാക്കൾ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ തവണ 1,109 വോട്ടുകള്‍ക്കായിരുന്നു എംഎം മണിയുടെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സേനാപതി വേണു ആയിരുന്നു. കടുത്ത പോരാട്ടം ആയിരുന്നു കഴിഞ്ഞ തവണ നടന്നത്. അന്ന് ബിഡിജെഎസ് 21,799 വോട്ടുകള്‍ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.എന്നാല്‍ കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്.

read also: സൗദിയില്‍ ആദ്യമായി ജോലിക്ക് കയറാൻ പോകവേ രണ്ടു മലയാളി നഴ്സുമാര്‍ വാഹനാപകടത്തില്‍ മരിച്ചു; 5പേര്‍ക്ക് പരിക്ക്

വൈദ്യുത മന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം ആണ് കാഴ്ച വച്ചിട്ടുള്ളത്. മണ്ഡലത്തിലെ വികസന കാര്യങ്ങളിലും ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്നാണ് വിവരം. ഇത്തവണ ഇഎം അഗസ്റ്റിയാണ് ഉടുമ്പഞ്ചോലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button