സാൻ
നല്ല റിലേഷനുകളാണ് നല്ല ജീവിതം നമുക്ക് തരുന്നത്. തകർന്നിരിക്കുമ്പോ, ഒന്ന് തുറന്നു പറയാനോ സംസാരിക്കാനോ ഒരാളുണ്ടാവുക എന്നുള്ളത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സാമ്പാദ്യം. അതൊക്കെ വിട്ട് മറ്റെന്തിനൊക്കെയോ പിറകെ നമ്മളിങ്ങനെ ഓടിനടക്കുമ്പോ എവിടെയെങ്കിലുമൊന്ന് വീണുപോയാൽ പിടിച്ചെഴുന്നേൽപ്പിക്കാൻ ആരുമില്ലാതായിപ്പോകും. അതേ ജീവിതത്തിന്റെ നല്ല കാലഘട്ടത്തിൽ ആ ജീവിതം ഭംഗിയാക്കാൻ ഒപ്പം ഒരാൾ കൂടിയുണ്ടായിരിക്കണം എന്നത് തന്നെയാണ് പറഞ്ഞു വരുന്നത്
Also Read:മറ്റുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം എന്തിന് ഞാൻ ഏറ്റെടുക്കണമെന്ന് ടൊവിനോ
വരിക സഖീ അരികത്തു ചേർന്നു നിൽക്കൂ പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായ് നിൽക്കാം, എന്ന് കക്കാട് എഴുതിയത് പോലെ. ഒന്നിച്ചു നനയുമ്പോൾ മാത്രം ഭംഗിയുള്ള മഴക്കാലങ്ങൾ ഉണ്ടാകുന്നത് പോലെ
പ്രണയത്തേക്കുറിച്ചല്ല കേട്ടോ ഈ പറഞതൊക്കെ.. പ്രണയവും അതിലുണ്ടെന്ന് മാത്രം. ഒരാൾ പ്രിയപ്പെട്ടതാക്കാൻ പ്രണയിക്കണം എന്നൊന്നുമില്ല. നമ്മളെപ്പോലെ സെയിം വൈബ് ഉള്ള ഒരു പൊളി മനുഷ്യനെ എന്തിനാണിങ്ങനെ പ്രണയിച്ചു നഷ്ടപ്പെടുത്തുന്നതല്ലേ. ഒരു മനുഷ്യൻ കൂടെയുണ്ടാകുന്നത് എപ്പോഴും നല്ലതാണ്. അതൊരു പോസിറ്റീവ് എനർജി തന്നെയാണ് എപ്പോഴും. ജീവിക്കാൻ പ്രേരിപ്പിക്കുന്ന, സന്തോഷങ്ങൾ കൊണ്ട് തരുന്ന ഒരു പോസറ്റീവ് എനർജി. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് അതുകൊണ്ട് തന്നെ ഒറ്റപ്പെടുന്നതിനേക്കാൾ അവനിഷ്ടം ഒന്നിച്ചിരിക്കുന്നതാണ്. ഒറ്റപ്പെടൽ അനുഭവിക്കുന്ന മനുഷ്യർ പലപ്പോഴും വിഷാദ രോഗങ്ങളിലേക്കോ മറ്റോ കടന്നുപോകാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ പരസ്പരം താങ്ങാവുക. ജീവിതത്തിലെ കുറച്ചു നല്ല നിമിഷങ്ങളെ അടിപൊളിയായിട്ട് ആഘോഷിക്കുക. നമ്മള് കൊടുക്കുന്ന ഒരു വാക്കോ നോട്ടമോ മറ്റൊരാളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിൽ അതിന്റെ പേരല്ലേ ഈ മനുഷ്യത്വം.
Post Your Comments