നാഷണൽ അവാർഡിൽ മികച്ച നടിയായി കങ്കണ റണാവത്തിന്റെ തിരഞ്ഞെടുത്തത്തിൽ ഒരുപാട് വിമർശനങ്ങൾ ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. കങ്കണ അവാർഡ് കിട്ടിയ സിനിമയിൽ പാവക്കുതിരയുടെ പുറത്താണ് പോകുന്നതെന്ന് തുടങ്ങി അനേകം ട്രോളുകളാണ് സോഷ്യൽ മീഡിയകകളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനു മറുപടിയായിട്ടാണ് കങ്കണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തലൈവിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. കങ്കണ തന്റെ സമൂഹമാധ്യമങ്ങിളില്‍ ട്രെയ്‌ലര്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ മുന്‍ തമിഴ് നാട് മുഖ്യമന്ത്രിയായ ജയലളിതയായാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. കങ്കണയുടെ 34-ാം പിറന്നാള്‍ ദിനത്തിലാണ് ട്രെയ്ലര്‍ റിലീസ് ചെയ്തിരിക്കുന്നത്.
ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അർഹതയില്ലെന്ന് പറഞ്ഞവരെക്കൊണ്ട് കങ്കണ തിരിച്ചു പറയിക്കുമോ എന്ന് കണ്ടു തന്നെ അറിയണം. മരക്കാർ സിനിമയ്ക്കും കങ്കണ യ്ക്കും കിട്ടിയ അവർഡുകൾക്കെതിരെ പ്രതിഷേധങ്ങളും വിമർശനങ്ങളും ചെറിയ തോതിൽ പുറത്തു വരുന്നുണ്ട്. എന്ത് തന്നെയായാലും അഭിനയിച്ച വേഷങ്ങൾ എല്ലാം അനശ്വരാക്കിയവരാണ് കങ്കണ
Post Your Comments