Latest NewsCricketNewsSports

ഏകദിന പരമ്പര; കോഹ്‌ലിയെ കാത്തിരിക്കുന്നത് റെക്കോർഡുകൾ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിറങ്ങുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് റെക്കോർഡുകൾ. ടി20 യിൽ തകർപ്പൻ ഫോമിലേക്കുയർന്ന കോഹ്ലി ഏകദിനത്തിൽ സെഞ്ച്വറികളുടെ നേട്ടമാണ് മറികടക്കാൻ സാധ്യതയുള്ളത്. 2019ന് ശേഷം ഇതുവരെ ഏകദിനത്തിയിൽ സെഞ്ച്വറിനേടാത്തതും കോഹ്‌ലിയ്ക്ക് മറികടക്കാൻ ഒരവസരമാണ്. ഏകദിനത്തിലെ സെഞ്ച്വറി നേട്ടക്കാരായ സച്ചിന്റെയും പോണ്ടിങ്ങിന്റെയും നേട്ടത്തിനരികിലാണ് കോഹ്ലി എത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ ഒരു സെഞ്ച്വറി നേടാനായാൽ നായകനെന്ന നിലയിൽ ഏറ്റവും കൂടുതൽ രാജ്യാന്തര സെഞ്ച്വറി നേട്ടം കോഹ്‌ലിയുടെ പേരിലാകും. 197 മത്സരങ്ങളിലായി 41 സെഞ്ച്വറികളാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പേരിലുള്ളത്. 324 മത്സരങ്ങളിലായി പോണ്ടിംഗാണ് 41 സെഞ്ചുറികൾ ആദ്യം നേടിയത്. ഒരു സെഞ്ച്വറി കൂടി കോഹ്ലി നേടിയാൽ ഏറ്റവുമധികം രാജ്യാന്തര സെഞ്ചുറികളെന്ന പോണ്ടിംഗിന്റെ 71 സെഞ്ചുറികൾക്കൊപ്പം എത്തും. പരമ്പരയിൽ ആദ്യ സെഞ്ച്വറി നേടിയാൽ സ്വദേശത്ത് ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന സച്ചിന്റെ നേട്ടത്തിനൊപ്പം കോഹ്‌ലിക്ക് എത്താം. സച്ചിൻ 20 സെഞ്ചുറികളാണ് ഇന്ത്യയിൽ നേടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button