ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. പൂനെയിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ടെസ്റ്റിലും ടി20യിലും പരമ്പര നേട്ടത്തോടെയാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. രണ്ടാം ഏകദിനം 26-ാം തീയതിയും മൂന്നാം ഏകദിനം 28നും നടക്കും. അരങ്ങേറ്റം കുറിച്ച താരങ്ങളെല്ലാം മികച്ച ഫോമിലേക്കുയരുന്ന യുവനിരയാണ് ഇന്ത്യയുടെ ശക്തി.
ടെസ്റ്റ് മത്സരത്തിലും ടി20യിലും നിർണായക ഘട്ടത്തിൽ രക്ഷകരായി യുവനിരമാറുന്നതാണ് എതിരാളികളേക്കാൾ മൂൻതൂക്കം നൽകുന്നത്. ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനുമാണ് സാധ്യതാ പട്ടികയിലാണുള്ളത്. വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, എന്നിവർ മധ്യനിരയിൽ ഇറങ്ങും. ആറാമതായി രാഹുൽ, ക്രൂനാൽ പാണ്ഡ്യ, വാഷിംഗ്‌ടൺ സുന്ദർ ഇവരിൽ ആരാകും പരീക്ഷിക്കപ്പെടുക എന്നത് ഇന്നറിയാം. ഏഴാം സ്ഥാനത്ത് ഹാർദ്ദിക് പാണ്ഡ്യ ഇറങ്ങാനാണ് സാധ്യത. അതേസമയം, ടെസ്റ്റ്, ടി20 പരമ്പര നഷ്ടപ്പെട്ട ഇംഗ്ലണ്ട് ഏകദിന പരമ്പര നേടുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും ഇന്നിറങ്ങുന്നത്.
Post Your Comments