Latest NewsCricketNewsSports

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം; ഇന്ത്യയ്ക്ക് 66 റൺസിന്റെ ജയം

പൂനെയിൽ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്റെ ജയം. ഓപ്പണിങ് കൂട്ടുകെട്ടിന്റെ ബലത്തിൽ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും ഇന്ത്യൻ ബൗളർമാർ ശക്തമായ തിരിച്ചുവരവ് മത്സരത്തിൽ നടത്തിയപ്പോൾ ഇംഗ്ലണ്ട് ഇന്നിംഗ്സ് 42.1 ഓവറിൽ 251 റൺസിന് അവസാനിച്ചു. 66 പന്തിൽ 94 റൺസ് നേടി ബെയർ‌സ്റ്റോയും 35 പന്തിൽ 46 റൺസ് നേടിയ ജേസൺ റോയിയും ഒന്നാം വിക്കറ്റിൽ 14.2 ഓവറിൽ 135 റൺസ് നേടിയെങ്കിലും റോയിയെ പുറത്താക്കി പ്രസീദ് കൃഷ്ണ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേടി. തന്റെ അടുത്ത ഓവറിൽ സ്റ്റോക്കിനെയും കൃഷ്ണ പുറത്താക്കിയപ്പോൾ ഇംഗ്ലണ്ടിന്റെ പതനം ആരംഭിച്ചു.

അതേസമയം, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധവാന്റെയും ക്രൂനാൽ പാണ്ഡ്യയുടെയും കെ എൽ രാഹുലിന്റെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ടിനെതിരെ മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചത്. ഇന്ത്യക്കായി ധവാൻ 98 റൺസും കോഹ്ലി 56 റൺസെടുത്ത് പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button