കൊച്ചി: കളമശേരി മുട്ടാര്‍ പുഴയില്‍ മഞ്ഞുമ്മല്‍ റഗുലേറ്റര്‍ ബ്രിഡ്ജിനു സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുട്ടിയുടെ അച്ഛന്‍ സനുവിനെയും ഇവര്‍ സഞ്ചരിച്ച വാഹനവും കണ്ടെത്താന്‍ കഴിയാത്തതാണ് ബന്ധുക്കളെയും പൊലീസിനെയും കുഴപ്പിക്കുന്നത് . സനു മോഹന്‍ മകളുമൊന്നിച്ചു പുഴയില്‍ ചാടിയതാണെന്നു പൊലീസ് സംശയിക്കുന്നു. കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റില്‍ ബീറ്റ ഗ്രീന്‍ 6എയില്‍ സനു മോഹന്റെ മകള്‍ വൈഗയുടെ (13) മൃതദേഹമാണു കണ്ടെത്തിയത്. 40 കാരനായ സനു മോഹനെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.
Read Also : ബാലഭാസ്‌കറിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹർജി സമർപ്പിച്ചു
സമീപത്തുള്ള പുഴകളുടെയും തോടുകളുടെയുമെല്ലാം കടവുകളിലും തീരങ്ങളിലും പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ട്. കാറും ഇതുവരെ കണ്ടെത്താനായില്ല.
കങ്ങരപ്പടി ശ്രീഗോഗുലം ഹാര്‍മണി ഫ്ളാറ്റില്‍ ബീറ്റ ഗ്രീന്‍ 6 എയിലാണ് സനുവും കുടുംബവും അഞ്ചു വര്‍ഷമായി താമസിച്ചിരുന്നത്. ഞായറാഴ്ച വൈകുന്നേരം സനു ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധു വീട്ടില്‍ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടില്‍ പോകുകയാണ് എന്നു പറഞ്ഞാണ് ഇറങ്ങിയത്. മകളെയും ഒപ്പം കൂട്ടിയായിരുന്നു യാത്ര. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതോടെ സംശയം തോന്നി വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
നാലു ദിവസമായി സനു സ്വന്തം ഫോണ്‍ ഓഫ് ചെയ്തു വച്ചിരിക്കുകയായിരുന്നു. കാണാതാകുന്ന ദിവസം ഭാര്യയുടെ ഫോണുമായാണ് കൊച്ചിയിലെത്തിയത്. രാത്രിയില്‍ ഭാര്യാപിതാവിനെ വിളിച്ചിരുന്നതായും തുടര്‍ന്ന് ഫോണ്‍ ഓഫായെന്നും പൊലീസ് പറയുന്നു. സനുവിന്റെ ബന്ധുവായ പ്രവീണാണ് കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
Post Your Comments