KeralaLatest NewsNews

തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടക്കുന്ന സര്‍വേകള്‍ കാല്‍ക്കാശിന്​ വിലയില്ലാത്തത്; കുഞ്ഞാലിക്കുട്ടി

മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടക്കുന്ന സര്‍വേകള്‍ കാല്‍ക്കാശിന്​ വിലയില്ലാത്തതാണെന്ന്​ മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി. പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള പദ്ധതിയാണിത്​. കാല്‍ക്കാശിന്‍റെ​ വിലയില്ലാത്ത സര്‍വേകള്‍ പലതവണ തെറ്റിയിട്ടുണ്ട്​ -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തില്‍ ഇടതുപക്ഷത്തിന്​ തുടര്‍ഭരണം പ്രവചിക്കുന്ന സര്‍വേകളാണ്​ മാധ്യമങ്ങള്‍ പുറത്ത്​ വിട്ടത്​. ഇതിനെതിരെ രമേശ്​ ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. പിണറായി സര്‍ക്കാര്‍ 200 കോടി രൂപയുടെ പരസ്യം ​കൊടുത്തതിന്‍റെ ഉപകാര സ്​മരണയാണ്​ ചില മാധ്യമങ്ങള്‍ സര്‍വേയിലൂടെ കാണിക്കുന്നതെന്നാണ്​​ ചെന്നിത്തല പറഞ്ഞത്​. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്​ പോലെ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളെ വിരട്ടിയും പരസ്യം നല്‍കിയും വരുതിയിലാക്കുകയാണ്​. അഭിപ്രായ സര്‍വേകള്‍ യാഥാര്‍ഥ്യത്തിന്​ എതിരാണെന്നും ഒരുശതമാനും വോട്ടര്‍മാര്‍ പോലും ഇതില്‍ പ​ങ്കെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു.

Read Also :  കേരളം ദേശവിരുദ്ധരുടെ താവളം,പിണറായി സർക്കാറിനെതിരെ കുറ്റപത്രം പുറത്തിറക്കി സദാനന്ദ ഗൗഡ

മൂന്ന്​ മാധ്യമങ്ങള്‍ക്ക്​ വേണ്ടി ഒരു സ്​ഥാപനമാണ്​ സര്‍വേ നടത്തിയത്​. ജനഹിതം അട്ടിമറിക്കാന്‍ അഭിപ്രായ സര്‍വേകള്‍ ദുരുപയോഗം ചെയ്യുകയാണ്​. ലോക്​സഭ തെരഞ്ഞെടുപ്പില്‍ നടന്നത്​ പോലെ മറുനാടന്‍ കമ്പനികൾ സര്‍വേകള്‍ പടച്ചുവിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button