കോട്ടയം : 2018-ൽ നടന്ന സംഭവങ്ങൾ ഇവിടുത്തെ ഭക്തർക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചർ. ശബരിമല പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞു എന്ന് പറയുന്ന നേതാക്കൾ ഭക്തർ ഒഴുക്കിയ കണ്ണീർ തിരിച്ചു തരുമോ എന്നും ശശികല ടീച്ചർ ചോദിച്ചു. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ സർക്കാർ വേട്ടയാടിയ അയ്യപ്പ ഭക്തരുടെ കുടുംബ സംഗമം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു ശശികല ടീച്ചർ.
ശബരിമലയിലെ സർക്കാർ നടപടി ഒരിക്കലും ഹിന്ദുക്കൾ മറക്കില്ല. ഇപ്പോൾ ശബരിമലയിൽ പുതിയ നിയമ നിർമാണം കൊണ്ടുവരും എന്ന് പറയുന്ന പ്രതിപക്ഷം അന്ന് എവിടെ ആയിരുന്നു എന്നും ശശികല ടീച്ചർ ചോദിച്ചു. അയ്യപ്പഭക്തരെ വേട്ടയാടാൻ ഉപയോഗിച്ചതിൻ്റെ പത്ത് ശതമാനം ഉപയോഗിച്ചിരുന്നെങ്കിൽ കേരളം ഭീകരവാദികളുടെ താവളമാകുമായിരുന്നില്ല. അയ്യപ്പ ഭക്തരെ ദ്രോഹിച്ചവർ ഇനി നിയമസഭയുടെ പടികൾ കയറരുത് എന്നും ശശികല ടീച്ചർ പറഞ്ഞു.
ശരണം വിളികളുടെ അകമ്പടിയിൽ നടന്ന സംഗമത്തിന്റെ ദീപ പ്രോജ്വലനം വാഴൂർ തീർത്ഥപാദശ്രമം മഠാധിപതി പ്രജ്ഞാനന്ത തീർഥപാദ സ്വാമികൾ നിർവഹിച്ചു. ശബരിമല കർമ്മ സമതി ജനറൽ കൺവീനർ എസ് ജെ ആർ കുമാർ മുഖ്യപ്രഭാഷണം നടത്തി.
Post Your Comments