KeralaLatest News

‘കേരളം തീവ്രവാദത്തിന്റെ മുഖ്യ കേന്ദ്രമായി മാറി, ലോകത്ത് എവിടെ സ്ഫോടനം നടന്നാലും അതിനൊരു മലയാളി ടച്ചുണ്ട്’ : കെ പി ശശികല

തിരുവനന്തപുരം: ലോകത്ത് എവിടെ സ്ഫോടനം നടന്നാലും അതിനൊരു മലയാളി ബന്ധമുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല. കേരളം തീവ്രവാദത്തിന്റെ മുഖ്യ കേന്ദ്രമായി മാറിയെന്ന് അവർ പറഞ്ഞു. മാറാട് ദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ സമിതി നടത്തിയ സെക്രട്ടേറിയറ്റ് ധർണയിൽ സംസാരിക്കുകയായിരുന്നു കെ പി ശശികല.

ലോകത്തിന് മുന്നിൽ തന്നെ തീവ്രവാദ കേന്ദ്രമായി അറിയപ്പെടുന്ന കേരളത്തിന്റെ വിലാസം നാളെ എല്ലാ മലയാളിക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഉറപ്പാണ്. ലോകം മുഴുവൻ നമ്മെ സംശയത്തോടെ നോക്കുന്ന സാഹചര്യം വരും. മൂന്ന് വർഷങ്ങൾക്ക് മുമ്പ് നാല് മലയാളി യുവാക്കളെ നാടുകടത്തേണ്ടി വന്നു. അവരെ നാടുകടത്തിയത് സംഘികൾ ആയതുകൊണ്ടല്ല തീവ്രവാദികൾ ആയതുകൊണ്ടാണെന്നും ശശികല വ്യക്തമാക്കി.

‘ലോകത്ത് എവിടെ സ്ഫോടനം നടന്നാലും അതിനൊരു മലയാളി ബന്ധമുണ്ട്. ഇതുപോലെ ലോകത്തെവിടെയും തീവ്രവാദ പ്രവർത്തനങ്ങൾ നടന്നാൽ അതിൽ മലയാളി ബന്ധം ഉണ്ടാവുകയും, ഇത്തരത്തിൽ ലോകത്ത് തീവ്രവാദം വളർത്താൻ മലയാളികളുടെ ബുദ്ധി ഉപയോഗിക്കുകയും ചെയ്യുന്ന രീതി ഉണ്ടായാൽ മലയാളിയെ മാറ്റിനിർത്തപ്പെടുന്ന സാഹചര്യം വരും. ജിഹാദിസം ലോകത്തെ തന്നെ നശിപ്പിക്കാൻ പോന്ന വണ്ണം വളരുമ്പോൾ അതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് കേരളത്തിലെ ജനപ്രതിനിധികൾ സ്വീകരിക്കുന്നത്. ഇതിനെതിരെയാണ് നമ്മുടെ ധർമ്മസമരം.’

‘ഒരു സിനിമ പോലും അവരെ ഭയപ്പെടുത്തുന്നു. കേരള സ്റ്റോറി സിനിമക്കെതിരെ നടക്കുന്നത് അതാണ്. സമൂഹം മുഴുവൻ ഭീകരവാദികളെന്നല്ല സിനിമ പറയുന്നത്. ആ സമൂഹത്തെ തുടച്ചുനീക്കണമെന്നല്ല. ആ സമൂഹത്തെ പോലും രക്ഷപ്പെടുത്തണമെങ്കിൽ ഇസ്ലാമിക തീവ്രവാദം തുടച്ചുനീക്കണം. അതില്ലെങ്കിൽ അതിന്റെ ഇരകൾ അമുസ്ലിംകളേക്കാൾ കൂടുതൽ മുസ്ലിംങ്ങളായിരിക്കും.’ ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന പ്രവർത്തനമാണ് കേരളത്തെ തീവ്രവാദികളുടെ ഹബ്ബാക്കി മാറ്റാൻ കാരണമെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button