Latest NewsNattuvarthaNews

അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തർക്കമാണ് കോൺഗ്രസിൽ നടക്കുന്നത്; കോടിയേരി ബാലകൃഷ്‌ണൻ

തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയിൽ അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തർക്കമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് പരിഹസിച്ച് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. സർവേ റിപ്പോർട്ടുകളെ ഇടതുപക്ഷം വിശ്വസിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തിന് അനുകൂലമായ സർവേഫലം കണ്ട് വിഭ്രാന്തിയിലായിരിക്കുന്നത് യത് കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ സർവേ റിപ്പോർട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. ഇത് യു.ഡി.എഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സർവേ റിപ്പോർട്ടുകൾ അവർക്കെതിരായി വരുമ്പോൾ അവർ വിഭ്രാന്തി പ്രകടിപ്പിക്കുയാണ് ചെയ്യുന്നത് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സുധാകരൻ തന്നെ ഇന്നലെ കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button