ബെറൂസിയഡോർട്മുണ്ടിന്റെ ആകെയുള്ള പ്രകടനത്തിൽ ഏർലിങ് ഹലാൻഡ് നിരാശനാണെന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ലീഗിൽ ടീമിന്റെ ഫോം കണക്കിലെടുത്ത് ഹലാൻഡ് ക്ലബ് വിടാൻ ഒരുങ്ങുന്നതായും സ്പാനിഷ് വാർത്ത മാധ്യമമായ എഎസ് റിപ്പോർട്ട് ചെയ്തു. ബുണ്ടസ്‌ലീഗ പട്ടികയിൽ ബെറൂസിയഡോർട്മുണ്ടിന്റെ സ്ഥാനവും താരത്തിന്റെ നിരാശ വർദ്ധിപ്പിക്കുന്നു. ലീഗിൽ അഞ്ചാം സ്ഥാനത്താണ് ബെറൂസിയഡോർട്മുണ്ട്.
ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിലെത്തിയ ഡോർട്മുണ്ട് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.
കഴിഞ്ഞ മത്സരത്തിൽ റിലഗേഷൻ സോണിൽ നിന്നുള്ള എഫ്സി കോൾനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ഡോർട്മുണ്ട് ഏർലിങ് ഹലാൻഡ് 90ാം മിനുറ്റിൽ നേടിയ ഗോളിലാണ് കളി മാറി മറഞ്ഞത്. മത്സരത്തിൽ ഇരു ഗോളുകളും നേടിയത് ഏർലിങ് ഹലാൻഡ് (90,3) ആയിരുന്നു. അതേസമയം, കിലിയൻ എംബാപ്പെയും ഏർലിങ് ഹലാൻഡുമായിരിക്കും ഭാവിലെ ഫുട്ബാൾ ലോകം അടക്കി ഭരിക്കാൻ പോകുന്നതെന്നാണ് ഫുട്ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്നത്.
Post Your Comments