സൂപ്പർ താരം ഏർലിങ് ഹാലണ്ട് ബൊറൂസിയ ഡോർട്മുണ്ടിൽ തുടരും. ഹാലണ്ട് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടില്ലെന്നും ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ് ഡയറക്ടർ മൈക്കിൾ സോർക് വ്യക്തമാക്കി. അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത ബൊറൂസിയ ഡോർട്മുണ്ട് ഉറപ്പിച്ചതിന് പിന്നാലെയാണ് താരം ടീമിനൊപ്പം അടുത്ത സീസണിലും ഉണ്ടാവുമെന്ന് ബൊറൂസിയ ഡോർട്മുണ്ട് വ്യക്തമാക്കിയത്.
സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഹാലണ്ടിനെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബുകൾ വരെ രംഗത്തെത്തിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി, ബാഴ്‌സലോണ, റയൽ മാഡ്രിഡ്, ചെൽസി ടീമുകളാണ് താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നത്. ഈ സീസണിൽ കളിച്ച 40 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളും 12 അസിസ്റ്റുകളും നേടി മികച്ച ഫോമിലാണ് ഹാലണ്ട്.
Post Your Comments