Latest NewsNewsIndia

ബൈക്ക് റാലി അവസാനിപ്പിക്കണം: പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

 

ന്യൂഡല്‍ഹി : രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് നടക്കുന്നതിന്റെ 72 മണിക്കൂര്‍ മുമ്പ് തന്നെ ബൈക്ക് റാലികള്‍ അവസാനിപ്പിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ഏപ്രില്‍- മെയ് മാസങ്ങളിലായി വോട്ടെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുകള്‍ക്ക് തിങ്കളാഴ്ച അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബൈക്ക് റാലികള്‍ ദുരുപയോഗം ചെയ്യാമെന്ന് കണ്ടാണ് നീക്കമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Read Also : കോവിഡ് വാക്‌സിന്‍, രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

വോട്ടെടുപ്പ് ദിവസത്തിലോ/അല്ലെങ്കില്‍ വോട്ടെടുപ്പ് ദിവസത്തിന് മുമ്പായോ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതിന് ചില സ്ഥലങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നതായി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അണ്ടര്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍ ഒപ്പുവെച്ച കത്തില്‍ പറയുന്നത്. ഇക്കാര്യം കര്‍ശനമായ പാലിക്കുന്നതിനായി സ്ഥാനാര്‍ത്ഥികള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍, കമ്മീഷന്റെ നിരീക്ഷകര്‍ എന്നിവരുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരെയും ഇക്കാര്യം അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button