Latest NewsKeralaNews

രാഹുലും പ്രിയങ്കയും കേരളത്തിൽ എത്തിയാൽ തിരിഞ്ഞു പോലും നോക്കരുത്; സൈബർ സഖാക്കൾക്ക് കർശന നിർദേശവുമായി സിപിഎം

കോഴിക്കോട് : തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തിയാൽ തിരിഞ്ഞു പോലും നോക്കരുതെന്ന് സൈബർ സഖാക്കളോട് സിപിഎം ഗ്രൂപ്പുകളിൽ നിർദേശം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തിയാൽ ഇവരുമായി ബന്ധപ്പെട്ട ഫോട്ടോ, വിഡിയോ, ട്രോളുകൾ ഒന്നും ഷെയർ ചെയ്യരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഇവരുടെ പരിപാടികളുടെ വിവരങ്ങൾ വരുന്ന ചാനലുകളുടെ വാർത്താ ലിങ്കുകളിൽ അനാവശ്യമായി കമന്റ് ഇടരുത്. എന്തു വന്നാലും ആ വിഷയമേ തിരിഞ്ഞു നോക്കരുതെന്നും സിപിഎം പറയുന്നു.

Read Also :  ഒമാനിൽ തീപിടിത്തം; നാലുപേരെ രക്ഷപ്പെടുത്തി

വികസനവും ക്ഷേമവും വേണം ചൊവ്വാഴ്ച മുതൽ തുടർച്ചയായി സമുഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ. കോൺഗ്രസ് – ലീഗ് – ബിജെപി സഖ്യത്തെക്കുറിച്ചു പരമാവധി പോസ്റ്റുകൾ ഇടണം. പിണറായി വിജയന്റെ ഫോട്ടോകളും വിഡിയോയും കൊണ്ട് പരമാവധി സോഷ്യൽ മീഡിയ നിറയ്ക്കാനും ആഹ്വാനം നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ചയേ ഉള്ളൂ എന്നും എതിരാളികൾക്കു വേണ്ടി നമ്മൾ പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കരുതെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button