
അർജന്റീന ദേശീയ ടീമിന്റെ പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി. ഹോം ജേഴ്സിയാണ് ഇന്ന് പുറത്തിറക്കിയത്. പതിവ് നിറത്തിലാണ് പുതിയ ജേഴ്സിയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ അഡിഡാസാണ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. അഡിഡാസിന്റെ ഓൺലൈൻ സ്റ്റോറുകളിൽ അർജന്റീന ദേശീയ ടീമിന്റെ പുതിയ ജേഴ്സി ഇന്നുമുതൽ ലഭ്യമാകുമെന്ന് അഡിഡാസ് അധികൃതർ അറിയിച്ചു.
അർജന്റീന ലോകകപ്പ് യോഗ്യത റൗണ്ടിലും കോപ്പ അമേരിക്കയിലും പുതിയ ജേഴ്സി ആകും അണിയുക. ജൂൺ, സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് അർജന്റീന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളും കോപ്പ അമേരിക്ക (ജൂൺ) മത്സരങ്ങളും നടക്കുക.
Post Your Comments