
സ്പാനിഷ് ലീഗിലെ അവസാന മത്സരത്തിൽ മെസ്സി ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കില്ല. ക്ലബിൽ നിന്ന് താരം പ്രത്യേക അനുമതി വാങ്ങിക്കൊണ്ട് അർജന്റീനയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. കോപ അമേരിക്ക തുടങ്ങും മുമ്പ് തനിക്ക് വിശ്രമം ആവശ്യമാണ് മെസ്സി യാത്രയ്ക്ക് മുമ്പ് വ്യക്തമാക്കി. ഐബറിനെയാണ് അവസാന മത്സരത്തിൽ ബാർസിലോണ നേരിടേണ്ടത്. ആ മത്സരം വിജയിച്ചാലും ബാഴ്‌സലോണയ്ക്ക് കിരീട പ്രതീക്ഷ ഇല്ല എന്നതാണ് മെസ്സിയെ ബാഴ്‌സ പോകാൻ അനുവാദം നൽകിയത്.
അടുത്ത സീസണിൽ ബാഴ്‌സയിൽ കളിക്കുമോ എന്ന കാര്യം ഇനിയും വ്യക്തത ഇല്ലാത്തതിനാൽ മെസ്സി നേരത്തെ അർജന്റീനയിലേക്ക് പോകുന്നത് ആരാധകർക്ക് ആശങ്ക നൽകും. ബാഴ്‌സലോണയ്ക്ക് കോപ ഡെൽ റേ നേടാൻ കഴിഞ്ഞെങ്കിലും കാര്യമായ നേട്ടം കൈവരിക്കാൻ ടീമിനായില്ല. ഇനി അർജന്റീനയെ കോപ അമേരിക്ക ചാമ്പ്യന്മാരാക്കുകയാകും മെസ്സിയുടെ ലക്ഷ്യം.
Post Your Comments