
പൊൻകുന്നം; ദേശീയപാതയിലെ കൊടുംവളവിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 4 പേർക്ക് അപകടത്തിൽ പരിക്കേറ്റു. സ്വകാര്യ ബസ് ഡ്രൈവർമാരായ അഖിൽ (28), രാജു, യാത്രക്കാരായ പാമ്പാടി സ്വദേശിനി അനിത (45), സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരുക്കേറ്റ അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജുവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും മറ്റുള്ളവരെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദേശീയപാത 183ൽ 19-ാം മൈലിൽ ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം ഉണ്ടായത്. ചങ്ങനാശേരിയിൽ നിന്നു മുണ്ടക്കയത്തിനു പോയ ബസും പൊൻകുന്നത്തു നിന്ന് കോട്ടയത്തേക്കു പോയ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി ബസുകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Post Your Comments