Latest NewsKeralaNewsIndiaCrime

മകൾക്ക് കൊടുത്ത സ്വർണമെല്ലാം അമ്മായിഅമ്മ വാങ്ങിവച്ചിരുന്നു; നീതുവിൻ്റെ ദുരൂഹമരണത്തിൻ്റെ കാരണം തേടി അച്ഛൻ

മകളുടെ ദുരൂഹ മരണത്തിന്റെ കാരണം തേടി ഒരു അച്ഛൻ

തിരുവനന്തപുരം: മകളുടെ ദുരൂഹ മരണത്തിന്റെ കാരണം തേടി അച്ഛൻ. തിരുവനന്തപുരം സ്വദേശിനി നീതുവിൻ്റെ മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് മോഹൻ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ നവംബറിലാണ് നീതുവിനെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് മേധാവികൾക്കുൾപ്പെടെ മോഹൻ പരാതി നൽകി കഴിഞ്ഞു.

ഊരൂട്ടമ്പലം സ്വദേശിയുമായി നാല് വർഷം മുൻപാണ് നീതുവിന്റെ വിവാഹം നടന്നത്. മൂന്ന് വയസ് പ്രായമായ കുട്ടിയുമുണ്ട്. കഴിഞ്ഞ നവംബർ രണ്ടിനാണ് നീതുവിനെ ഭർതൃവീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാൻ തക്ക പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ മകൾക്ക് ഉണ്ടായിരുന്നില്ലെന്നും പിന്നിൽ കൃത്യമായ കാരണമുണ്ടെന്നുമാണ് പിതാവ് ആരോപിക്കുന്നത്.

Also Read:തമിഴ്‌നാട്ടിൽ കമല്‍ഹാസൻ വിജയിക്കില്ല, നല്ല രാഷ്ട്രീയക്കാരായ ബിജെപി വിജയിക്കും; ഗൗതമി

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ അപ്രതീക്ഷിതമായ പാടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, തങ്ങളുടെ സംശയം ബലമാകുന്നുവെന്നാണ് നീതുവിൻ്റെ കുടുംബം ഉന്നയിക്കുന്നത്. മകൾക്കായി 25 പവൻ സ്വർണ്ണം നൽകിയിരുന്നു. ഇതെല്ലാം നീതുവിന്റെ ഭർത്താവിന്റെ അമ്മ വാങ്ങി വച്ചതായും ഇതേത്തുടർന്ന് ഇവർ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നോ എന്ന് സംശയമുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് ഇവർ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button