കൊൽക്കത്ത : ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂൽ കോൺഗ്രസിന്റെ തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ എഗ്രയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
എഗ്രയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മുൻ വിശ്വസ്തനും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയുടെ പിതാവ് ശിശിർ അധികാരി ബിജെപിയിൽ ചേർന്നിരുന്നു. നേരത്തെ സുവേന്ദു മമതയുമായി തെറ്റിപ്പിരിഞ്ഞ് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് പിതാവും ബിജെപിയിലെത്തുന്നത്.
Read Also : കോൺഗ്രസ് എന്നാൽ പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
മിഡ്‌നപൂരിന്റെ അന്തസ്സ് കാക്കാൻ വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് എങ്ങോട്ടും പോകാൻ ആഗ്രഹമില്ല എന്നാൽ തൃണമൂൽ തങ്ങളെ കുടുംബത്തോടെ തുരത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമിൽ നിന്നു സുവേന്ദു അധികാരി തീർച്ചയായും മത്സരിച്ച് വിജയിക്കും. നന്ദിഗ്രാമിൽ താൻ സ്വയം പോയി സുവേന്ദുവിന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
Post Your Comments